മാതാവി​െൻറയും സഹോദര​െൻറയും മുന്നിൽ യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി കാ​റിടിച്ചു മ​രി​ച്ചു

മാതാവി​െൻറയും സഹോദര​െൻറയും മുന്നിൽ യു.കെ.ജി വിദ്യാർഥിനി കാറിടിച്ചു മരിച്ചു കുരുവട്ടൂർ: റോഡ് മുറിച്ചുകടക്കവ േ യു.കെ.ജി വിദ്യാർഥിനി കാറിടിച്ച് മരിച്ചു. കുരുവട്ടൂർ കാരാട്ടുതാഴം ഇരിങ്ങാട്ട് വീട്ടിൽ രാജേഷി​െൻറയും നീനയുടെയും മകൾ ആഗ്ന രാജേഷാണ് (അഞ്ച്) മരിച്ചത്. മാതാവി​െൻറയും സഹോദര​െൻറയും കൺമുന്നിലാണ് ദുരന്തം. പറമ്പിൽ ബസാറിനടുത്ത് വാണിയേരി താഴത്ത് ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. വീട്ടിൽ വിരുന്നുവന്ന ബന്ധുക്കളെ ബസ് കയറ്റാൻ അമ്മക്കും സഹോദരനുമൊപ്പം എത്തിയതായിരുന്നു. മാതാവി​െൻറ അടുത്തുനിന്ന് ആഗ്ന വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ എട്ടാംതരം വിദ്യാർഥി ആത്മജ് സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.