ബാങ്കിങ്​​ മേഖലയിൽ സമരകാലം

തൃശൂർ: ബാങ്കിങ് മേഖലയിൽ പ്രക്ഷോഭം ശക്തിപ്പെടുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് കേരള ഗ ്രാമീണ ബാങ്കി​െൻറ പ്രവർത്തനം സ്തംഭിപ്പിച്ച് പുരോഗമിക്കുന്നതിനിടെ അഖിലേന്ത്യ തലത്തിലും ബാങ്കിങ് രംഗത്തെ സംഘടനകൾ പണിമുടക്കി​െൻറ പാതയിലാണ്. തുടർച്ചയായുള്ള പണിമുടക്കുകളും അതിനിടക്ക് വരുന്ന അവധി ദിനങ്ങളും ഇടപാടുകാർക്ക് ബാങ്കിങ് സേവനം ലഭിക്കാൻ പ്രയാസം സൃഷ്ടിക്കും. എ.ടി.എം സേവനെത്ത പോലും ബാധിക്കാമെന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ഗ്രാമീണ ബാങ്കി​െൻറ നാനൂറിലധികം ശാഖകൾ ഇൗമാസം 17 മുതൽ അടഞ്ഞു കിടക്കുകയാണ്. 11 മുതൽ മലപ്പുറത്ത് ബാങ്കി​െൻറ മുഖ്യ ഒാഫിസിന് മുന്നിൽ നിരാഹാര സമരം നടക്കുന്നുണ്ട്. വർഷങ്ങളായി ജോലി ചെയ്യുന്ന 400 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയിൽ (ബെഫി) അഫിലിയേറ്റ് ചെയ്ത കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയനും ഒാഫിസേഴ്സ് യൂനിയനുമാണ് സമരം ചെയ്യുന്നത്. ഗ്രാമീണ ബാങ്കിലെ ഏറ്റവും വലിയ സംഘടന ബെഫിയുടേതാണ്. അതിനിടെ, ഗ്രാമീണ ബാങ്കി​െൻറ സ്പോൺസർ ബാങ്കായ കനറയിലേക്കും സമരം വ്യാപിപ്പിക്കുകയാണ്. കനറാ ബാങ്ക് ജീവനക്കാരനായ ബെഫി സംസ്ഥാന ജോയൻറ് സെക്രട്ടറി സനിൽ ബാബു ഗ്രാമീണ ബാങ്കിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. ഇതി​െൻറ പേരിൽ അദ്ദേഹത്തിന് കനറാ ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അതിലുള്ള പ്രതിഷേധത്തിനൊപ്പം ഗ്രാമീണ ബാങ്ക് സമരം ഒത്തുതീർപ്പാക്കാൻ കനറാ ബാങ്ക് ഇടപെടണമെന്ന ആവശ്യവും ബെഫി ഉന്നയിക്കുന്നുണ്ട്. അഖിേലന്ത്യ തലത്തിൽ ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷ​െൻറ (എ.െഎ.ബി.ഒ.സി) പണിമുടക്ക് വെള്ളിയാഴ്ചയായിരുന്നു. ഇത് രാജ്യത്ത് പലയിടത്തും ബാങ്കിങ് സേവനം സ്തംഭിപ്പിച്ചു. ബുധനാഴ്ച ഒമ്പത് സംഘടനകൾ ഉൾപ്പെട്ട യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ദേശീയ തലത്തിൽ പണിമുടക്കുകയാണ്. ജീവനക്കാരുടെയും ഒാഫിസർമാരുടെയും സംഘടനകൾ പണിമുടക്കുന്നതിനാൽ അന്ന് ബാങ്കിങ് മേഖല അക്ഷരാർഥത്തിൽ നിശ്ചലമാവും. പൊതുമേഖല ബാങ്ക് ലയനം നിർത്തിവെക്കണമെന്നും കിട്ടാക്കടം പിരിച്ചെടുക്കണമെന്നുമാണ് ആവശ്യങ്ങൾ. ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന ട്രേഡ് യൂനിയനുകളുടെ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ബെഫിയും ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പെങ്കടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.