ഡി.സി.സി പ്രസിഡൻറുമാരുടെ സർവേ നടത്തി എ.​െഎ.സി.സി

തൃശൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്ര വർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ തൃശൂർ ഡി.സി.സിക്ക് 'സി' റാങ്ക് മാത്രം. എ.െഎ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ സർവേയിൽ പ്രവർത്തന മികവി​െൻറ അടിസ്ഥാനത്തിൽ ഡി.സി.സികളെ എ, ബി, സി എന്നിങ്ങനെയാണ് തരംതിരിച്ചത്. തൃശൂരിന് പുറമെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളാണ് മോശം പ്രകടനം നടത്തുന്നതെന്ന് വിലയിരുത്തപ്പെട്ടത്. കേരളത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കി​െൻറ നേതൃത്വത്തിലാണ് ഡി.സി.സി പ്രസിഡൻറുമാരുടെ വാദഗതികൾ കൂടി വിലയിരുത്തി മാർക്കിട്ടത്. ആദ്യഘട്ടത്തിൽ പട്ടികയിൽ മികച്ചുനിന്ന തൃശൂർ പിന്നീട് താെഴ പോയി. പാർട്ടി സംവിധാനത്തിന് ശാസ്ത്രീയമായ പ്രവർത്തന രീതി നടപ്പാക്കിയ ജില്ലയാണ് തൃശൂർ. ഡി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ഹാജർ, യോഗത്തിന് എത്തിയില്ലെങ്കിൽ എസ്.എം.എസിലൂടെ സന്ദേശം, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പരിശീലനവും കൺട്രോൾ റൂമും തുടങ്ങി നിരവധി പദ്ധതികൾ ആദ്യം നടപ്പാക്കിയെന്ന തൃശൂർ ഡി.സി.സിക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവിയും ഗ്രൂപ് കലഹവുമാണ് പ്രശ്നമായത്. ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലാത്തതിനാൽ തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. തൃശൂർ ഡി.സി.സിയുടെ പ്രവർത്തനം മോശമാണെന്ന സർവേ റിപ്പോർട്ടി​െൻറ പശ്ചാത്തലത്തിൽ വിവിധ ഗ്രൂപ്പുകൾ പ്രസിഡൻറിനെതിരെ ഒളി നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.