പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ഇത്തവണ ബോൺ നതാലെ

തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷം 'ബോൺ നതാലെ' ഈ വര്‍ഷം ആഘോ ഷം കുറച്ച് പ്രളയാനന്തര കേരളത്തെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങുകയാണ്. പ്രളയത്തില്‍ വീട് തകർന്നവർക്ക് സഹായം നൽകും. ഇതിനായി 25 ലക്ഷം രൂപ ആദ്യഘട്ടമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇടവകകള്‍ക്ക് കൈമാറി. കേരള പുനഃസൃഷ്ടിക്കായ് കൈകോര്‍ക്കുന്നതി​െൻറ ഭാഗമായി 27ന് വൈകിട്ട് ആറിന് തോപ്പ് സ്റ്റേഡിയത്തില്‍ 'കനിവ്'എന്ന പേരിൽ ബോൺ നതാലെ ഈവും സംഘടിപ്പിക്കുന്നു. വിജയ് യേശുദാസ് ഒരുക്കുന്ന സംഗീത സായാഹ്നത്തില്‍ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. മോണ്‍. തോമസ് കാക്കശ്ശേരി, ഫാ. വർഗീസ് കരിപ്പേരി, ജോജു മഞ്ഞില, എന്‍.പി. ജാക്‌സണ്‍, ജോര്‍ജ് ചിറമ്മല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.