ചാവക്കാട്: സഹകരണവകുപ്പിെൻറ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുമനയൂർ സർവിസ് സഹകരണ ബാങ്കിെൻറ മേൽനോട്ടത്തി ൽ കടപ്പുറം പഞ്ചായത്തിൽ നാലുവീടുകൾ നിർമിച്ച് നൽകാൻ തീരുമാനിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കടപ്പുറം പഞ്ചായത്തിൽ നിന്നുള്ള നാലുകുടുംബങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 500 ചതുരശ്രഅടി വിസ്തീർണത്തിൽ നിർമിച്ചുനൽകുന്ന ഒാരോ വീടിനും അഞ്ചുലക്ഷം വീതമാണ് െചലവഴിക്കുക. സഹകരണ ബാങ്ക് പ്രസിഡൻറ്, വീട് നിർമിക്കുന്ന സ്ഥലത്തെ ബാങ്ക് ഡയറക്ടർ, പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് അംഗം, ബാങ്ക് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. ഗുണഭോക്താവും ബാങ്ക് സെക്രട്ടറിയും സംയുക്തമായുള്ള അക്കൗണ്ട് വഴിയാണ് പണം െചലവഴിക്കുക. കേരളത്തിൽ ഇത്തരത്തിൽ കെയർ ഹോം പദ്ധതിയിൽ 2000ത്തി ലധികം വീടുകൾ നിർമിച്ചു നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. കടപ്പുറം പഞ്ചായത്തിലെ ആദ്യ പട്ടികയാണിത്. അടുത്ത ആഴ്ച പണി ആരംഭിക്കുന്ന വീടുകൾ 2019 മാർച്ച് അവസാനത്തിൽ നിർമാണം പൂർത്തീകരിച്ച് താക്കോൽ നൽകാനാണ് തീരുമാനം. കെയർ പദ്ധതിയിൽ വീടുകൾ നിർമിക്കുന്ന രണ്ടുകുടുംബങ്ങളുടെ ബാങ്ക് കുടിശ്ശിഖകൾ പൂർണമായും എഴുതിത്തള്ളാനും ഭരണസമിതിയോഗം തീരുമാനിച്ചു. പ്രസിഡൻറ് എ. സലീം, വൈസ് പ്രസിഡൻറ് പി.എ. ബഷീർ, ഡയറക്ടർമാരായ റാഫി വലിയകത്ത്, എ.ടി. മുജീബ്, ഇ.പി. കുര്യാക്കോസ്, സി.എ. അബ്ദുൽ റസാഖ്, ആച്ചി മോഹനൻ, ഒ.വി. വേലായുധൻ, റംഷി ഹനീഫ, നാദിയ കാരയിൽ, പി.കെ. ശശികല, സെക്രട്ടറി വി.എം. സുധീർ ബാബു എന്നിവർ പെങ്കടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.