ചാവക്കാട് ഏരിയ സമ്മേളനം

ചാവക്കാട്: 'സദാചാരം സ്വാതന്ത്ര്യമാണ്' കാമ്പയി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ വനിത സമ്മേളനം സംഘടി പ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്സാന ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഉമൈറ, ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ, നാഷ്നൽ ഹുദ സെൻട്രൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, യോഗാചാര്യ സുഗന്ധി വാസു, നോവലിസ്റ്റ് നർഗീസ്, വെൽഫെയർ പാർട്ടി നേതാവ് അജിത, ജമാഅത്തെ ഇസ്ലാമി വനിത ഏരിയ കൺവീനർ മുംതസ് കരീം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് തിരുവത്ര, ജി.ഐ.ഒ നേതാവ് നഈമ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സഫിയ കാദർ മോൻ സ്വാഗതവും റസിയ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.