attn clt വടക്കാഞ്ചേരി ടൗണിൽ രണ്ടു മണിക്കൂർ വൈദ്യുതി സ്തംഭനം കെ.എസ്.ഇ.ബി കോഴിക്കോട് നല്ലളം സബ് സ്റ്റേഷെൻറ ശേഷി വർധി പ്പിക്കുന്നതിന് ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നാണ് രണ്ട് ഭീമൻ ട്രാൻസ്ഫോർമറുകൾ കൊണ്ടുപോയത് വടക്കാഞ്ചേരി: ഹർത്താൽ ദിനത്തിൽ ഭീമൻ ട്രാൻസ്ഫോർമറുകൾ െട്രയിലറിൽ കൊണ്ടു പോയത് മൂലം വടക്കാഞ്ചേരി ടൗണിൽ രണ്ടു മണിക്കൂർ വൈദ്യുതി സ്തംഭനം. കെ.എസ്.ഇ.ബിയുടെ കോഴിക്കോട് നല്ലളം സബ് സ്റ്റേഷെൻറ ശേഷി വർധിപ്പിക്കുന്നതിന് ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് കൊണ്ടു വരുന്ന 200 എം.വി.എ.യുടെ രണ്ട് ഭീമൻ ട്രാൻസ്ഫോർമറുകളാണ് ഇതുവഴി കൊണ്ടുപോയത്. 24 അടി ഉയരവും 45 അടി നീളവുമുണ്ട്. അറുപത് ചക്രങ്ങളുള്ള ട്രെയിലർ ലോറിയെ കടത്തിവിടാൻ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരുെട സംഘം ഒപ്പമുണ്ട്. വെള്ളിയാഴ്ച രാവിലെ 11ന് അത്താണി ഗ്രാമലയിൽ നിന്നെടുത്ത ലോറിയെ തടസ്സങ്ങളില്ലാതെ കടത്തിവിടാൻ എക്സിക്യൂട്ടിവ് എൻജിനീയർ പ്രദീപെൻറ നേതൃത്വത്തിൽ പതിനഞ്ചോളം ഉദ്യോഗസ്ഥർ രംഗത്തുണ്ടായിരുന്നു. വൈദ്യുതി പൂർണമായും ഓഫ് ചെയ്ത് സംസ്ഥാന പാതക്ക് കുറുകെയുള്ള ലൈനുകൾ താൽകാലികമായി വിഛേദിച്ചാണ് ട്രെയിലർ കടത്തിവിട്ടത്. വൈകീട്ട് നാലോടെ ടൗൺപ്രദേശം കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.