ഊര്‍ജസംരക്ഷണം: പുരസ്കാരം കേരളത്തിന്​

ഉൗർജ്ജ സംരക്ഷണം; മന്ത്രി എം.എം മണി പുരസ്കാരം ഏറ്റുവാങ്ങി എന്ന വാർത്ത മാറ്റി ഇതു േപ്ലസ് ചെയ്യുക. മണിയുടെ േഫേട്ട ാ ഒഴിവാക്കുക. ഊര്‍ജസംരക്ഷണം: പുരസ്കാരം കേരളത്തിന് ന്യൂഡല്‍ഹി: മികച്ച രീതിയിലുള്ള ഊര്‍ജ സംരക്ഷണത്തിന് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഏര്‍പ്പെടുത്തിയ പുരസ്കാരം കേരളത്തിന്. ദേശീയ ഊര്‍ജസംരക്ഷണ ദിനമായ വെള്ളിയാഴ്ച വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനില്‍നിന്ന് കേരള എനര്‍ജി മാനേജ്മ​െൻറ് സ​െൻററിനു വേണ്ടി സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി പുരസ്കാരം ഏറ്റുവാങ്ങി. 2018ല്‍ നിതി ആയോഗും ഊര്‍ജമന്ത്രാലയവും തയാറാക്കിയ സൂചികയില്‍ 77 പോയൻറുകൾ നേടിയാണ് കേരളം ഒന്നാമതെത്തിയത്. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതി​െൻറ ഭാഗമായി കേരളത്തിലെ വായനശാലകള്‍, പഞ്ചായത്തുകള്‍, എൻ.ജി.ഒകള്‍ തുടങ്ങി എല്ലാ വേദികളിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു അവാർഡ് ഏറ്റുവാങ്ങിയ ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിതരണ ലൈനുകള്‍ കാര്യക്ഷമമാക്കി വൈദ്യതി നഷ്ടം കുറക്കുന്നതിനും അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും വിപുലമായി പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.