തൃശൂർ: കവിത മോഷണ വിവാദത്തിൽ ഉൾപ്പെട്ടതിന് അച്ചടക്ക നടപടി ഭീഷണി നേരിടുന്ന ശ്രീകേരളവർമ കോളജ് അധ്യാപിക ദീപ നിശാന്തിന് കോളജിലെ ഒരു വിഭാഗം അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണ. വിവാദം കോളജിെൻറ യശസ്സിനെ ബാധിച്ചതിനാൽ ദീപക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിേയഷൻ കോളജ് മാനേജ്മെൻറായ കൊച്ചിൻ ദേവസ്വം ബോർഡിന് നൽകിയ പരാതിയിൽ പ്രിൻസിപ്പലിനോട് അഭിപ്രായം തേടിയ സാഹചര്യത്തിലാണ് ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും ദീപക്ക് വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചത്. ദീപ അംഗമായ എ.കെ.പി.സി.ടി.എയുടെയും സി.പി.എമ്മിെൻറയും നേതാവ് ആയ കോളജിലെ അധ്യാപിക ആർ. ബിന്ദുവടക്കമുള്ളവർ ദീപ നിശാന്തിനെ വിമർശിച്ച് രംഗത്ത് വന്നപ്പോഴാണ് മറ്റൊരു വിഭാഗം പിന്തുണയുമായി എത്തുന്നത്. വിവാദം കോളജുമായി ബന്ധപ്പെട്ടതോ കോളജിനെ ബാധിക്കുന്നതോ അല്ലെന്ന് ഇവർ പ്രിൻസിപ്പലിനോട് പറഞ്ഞു. ദീപക്കെതിരെ അക്കാദമിക് തലത്തിൽ അധ്യാപകരോ വിദ്യാർഥികളോ പരാതി ഉന്നയിച്ചിട്ടില്ല. രാഷ്ട്രീയം മാത്രമാണ്. രാഷ്ട്രീയ പ്രേരണയിലുള്ള ആക്ഷേപത്തിൽ ഒരു അധ്യാപികക്കെതിരെ നടപടിക്ക് ഇടയാക്കും വിധം റിപ്പോർട്ട് നൽകരുതെന്ന് ഇവർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. കോളജിൽ സർഗാത്മക ഇടെപടലുകൾക്കും പ്രളയം ബാധിച്ച കോളജിലെ കുട്ടികൾക്ക് സഹായങ്ങൾ നൽകുന്നതടക്കമുള്ള മനുഷ്യത്വപരമായ കാര്യങ്ങളിലും ദീപ നിശാന്ത് സജീവമാണെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.