മനുഷ്യാവകാശ പ്രവർത്തകനെതിരെ കേസ്

തൃശൂർ: വീട്ടമ്മയെ അശ്ലീലം പറയുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു എന്ന പരാതിയിൽ നേർക്കാഴ്ച മനുഷ്യാവകാശ സംരക ്ഷണ സമിതി മുൻ പ്രസിഡൻറ് മണ്ണുത്തി സ്വദേശി ദയാനന്ദനെതിരെ മണ്ണുത്തി പൊലീസ് കേസെടുത്തു. വീട്ടമ്മയെ ഫോണിൽ വിളിച്ച് അപമര്യാദയായി സംസാരിക്കുകയും അവരെ മോശമായി ചിത്രീകരിച്ച് ഭർത്താവിന് കത്തെഴുതിയെന്നുമാണ് പരാതി. ഇയാളെ സംഘടന വിരുദ്ധ പ്രവർത്തനത്തിന് നേരത്തെ പുറത്താക്കിയതാണെന്ന് നേർക്കാഴ്ച ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.