'തൃശൂര്‍ പൂരം എന്തുവിലകൊടുത്തും നിലനിര്‍ത്തും'

തൃശൂര്‍: തൃശൂര്‍ നിവാസികളുടെ സ്വകാര്യ അഹങ്കാരവും വിദേശീയരുള്‍പ്പെടെ ധാരാളം ആളുകള്‍ എത്തിച്ചേരുന്നതുമായ തൃശ ൂര്‍പൂരം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന ചില ഗൂഢ ശക്തികളുടെ പുതിയ നീക്കത്തി​െൻറ പരിണിത ഫലമാണ് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് 14 കോടി രൂപ ചെലവഴിച്ച് പാര്‍ക്ക് നിർമിക്കുവാനുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡി​െൻറ പുതിയ പദ്ധതിയെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ് ഷൈജോ ഹസന്‍. തൃശൂര്‍ അമ്മൂസ് റീജന്‍സിയില്‍ കൂടിയ യുവജനപക്ഷം ജില്ലകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ ആഡംബര ടൂറിസ്റ്റ് കേന്ദ്രമാക്കി ലാഭം കൊയ്യുവാനുള്ള ബോര്‍ഡി​െൻറ പുതിയ നീക്കത്തെ ശക്തമായി എതിര്‍ക്കും. ശരത് പോത്താനി അധ്യക്ഷത വഹിച്ചു. ജനപക്ഷം സംസ്ഥാന ട്രഷറര്‍ ഡോ. പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ ടി.ആർ. ബൈജു, സുധീഷ് ചക്കുങ്ങല്‍, കെ.ജി. ഗോപകുമാര്‍, പ്രിന്‍സ് സണ്ണി, ജെഫ്രിന്‍ ജോസ് അരിക്കാട്ട്, പി. മന്‍മോഹന്‍, ടി.എ. ഷഫീര്‍, നിബു സക്കറിയ, ഷൈജു ജോണ്‍, കെ.എസ്. ശ്രീകുമാര്‍, മെല്‍വിന്‍ ജോണ്‍ , വി.കെ. ദേവാനന്ദ്, എം.പി. നസീം, രോഹിത് നമ്പ്യാര്‍, സനല്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.