തൃശൂർ: ചേറൂർ മരുതൂർ കാർത്യായനി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് പാരമ്പര്യ കലകൾ അവതരിപ്പിച്ച പട്ടികജാതി അനുഷ്ഠാന കലാകാരന്മാരെ ഭക്ഷണം കഴിക്കുന്നതിനിടെ അപമാനിച്ച് ഊട്ടുപുരയിൽനിന്നും ഇറക്കിവിട്ട ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻറിെൻറ നടപടിയിൽ ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ദേവസ്വം ബോർഡിെൻറ കീഴിലെ ക്ഷേമസമിതി ഭരിക്കുന്നത് ഇടതുപക്ഷ അനുഭാവികളാണ്. സംഭവത്തിൽ കലാകാരൻമാർ കലക്ടർക്ക് പരാതി നൽകി. നിയോജക മണ്ഡലം യോഗം ജില്ല കമ്മിറ്റി അംഗം എൻ.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.