കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരെൻറ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തൃശൂര ്‍ ചാവക്കാട് സ്വദേശി ഹസന്‍പുരയ്ക്കല്‍ യൂസഫാണ് (35) കോഴിക്കോട് റെയില്‍വേ പൊലീസിെൻറ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ച 4.50ന് കോഴിക്കോട്- ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് സംഭവം. ട്രെയിനില്‍ ചാര്‍ജ് ചെയ്യാന്‍ െവച്ച കൊണ്ടോട്ടി സ്വദേശിയായ ജില്ഷാദിെൻറ മൊബൈൽ ഫോണുമായാണ് ഇയാൾ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫുകാർ യൂസുഫിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.