തൃശൂർ: ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് 15ാം തീയതിക്കകം സർക്കാറിൽ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കി ൽ മാറ്റിവെച്ച സമരപരിപാടികൾ പുനരാരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. ഒക്ടോബർ 24ന് ഫെഡറേഷൻ ഭാരവാഹികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് റിപ്പോർട്ട് നൽകാൻ ജ. രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഒക്ടോബർ 27ന് ഗതാഗതമന്ത്രിയുമായുള്ള ചർച്ചയിൽ ഇക്കാര്യം അറിയിച്ചതിനാലാണ് ബസുടമകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചത്. എന്നാൽ മാസത്തിലേറെയായിട്ടും ഫെയർ റിവിഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങിയിട്ടില്ല. ഡീസലിെൻറ വില അൽപം കുറയാൻ കാരണം മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പാണെന്നും ഇതിനുശേഷം വില കൂടുമെന്നും ബസുടമ ഭാരവാഹികൾ പറയുന്നു. വിദ്യാർഥികൾക്കടക്കം ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും സർക്കാറിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.