മതേതരചിന്ത വീട്ടിൽ നിന്ന് തുടങ്ങണം -വൈശാഖൻ

തൃശൂർ: എല്ലാ വിപ്ലവങ്ങളും മതേതര ചിന്തയും സ്വന്തം വീട്ടിൽ നിന്ന് തുടങ്ങണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ ് വൈശാഖൻ. ബാലസംഘം തൃശൂർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക മനുഷ്യ‍​െൻറ ഉള്ളിൽ പഴയ കിരാതത്വം നിലനിൽക്കുന്നുവെന്നാണ് സമീപകാല സംഭവ വികാസങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായി മാറ്റമാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അരണാട്ടുകര ടോഗോർ സെന്‍റിനറി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് പി. ശ്രീജിത്ത് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.കെ ഡേവീസ്, ടി.കെ നാരായണദാസ്, ശ്യാമിലി ശശികുമാർ, ജെയ്സൺ എന്നിവർ സംസാരിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച മൂന്നിന് 1000 കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്ര സി.എം.എസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് തേക്കിൻകാട് അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുൻ നിയമസഭ സ്പീക്കർ കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.