ശ്രീനഗർ/ജമ്മു: പാകിസ്താെൻറ വെടിവെപ്പിൽ കശ്മീരിൽ സൈനികനും ബി.എസ്.എഫ് ജവാനും കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ മാച്ചി സെക്ടറിലും അതിർത്തി നിയന്ത്രണ രേഖയിലുമാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെച്ചത്. കുപ്വാര ജില്ലയിലാണ് സൈനികൻ കൊല്ലപ്പെട്ടത്. സുന്ദർബാനി സെക്ടറിലെ അതിർത്തി നിയന്ത്രണ രേഖയിൽ വെടിയേറ്റാണ് ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേറ്റു. സൈന്യം തിരിച്ചടിച്ചതായി സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.