ചാവക്കാട്: ചക്കംകണ്ടം കായലോരത്ത് മാലിന്യം തള്ളാൻ ഓേട്ടായിലെത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. തെക്കന്‍പാലയൂര്‍ പെരുമ്പടപ്പില്‍ അഷ്‌റഫ് (49), പെരിന്തല്‍മണ്ണ വട്ടപറമ്പ് പാറങ്ങാട് മുഹമ്മദ് (44) എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി ഓട്ടോയിൽ മാലിന്യവുമായി എത്തിയത്. ചാവക്കാട് പൊലീസ് ഇവരുടെ പേരില്‍ കേസെടുത്തു. ചക്കംകണ്ടം, തെക്കന്‍ പാലയൂര്‍ പ്രദേശത്ത് വ്യാപകമായി അറവുമാലിന്യം അടക്കം തള്ളുന്നതായി പരാതിയുണ്ട്. ഗുരുവായൂരില്‍ നിന്ന് വലിയതോട്ടിലൂടെ ഒഴുകിയെത്തുന്ന മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ മാലിന്യങ്ങള്‍ക്ക് പുറമെയാണ് പ്രദേശത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി വാഹനങ്ങളിൽ മാലിന്യവുമായി എത്തുന്നത്. പുഴകളിലും തോടുകളിലും ജനവാസ മേഖലകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസും നഗരസഭയും തയാറാകണമെന്ന് ചാവക്കാട്- ഗുരുവായൂര്‍ പൗരാവകാശ വേദി ആവശ്യപ്പെട്ടു. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തണം. ചക്കംകണ്ടം പാലം പരിസരത്തെ തെരുവുവിളക്കുകള്‍ കത്താത്തത് സമൂഹിക വിരുദ്ധര്‍ക്ക് സൗകര്യമാവുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. അനീഷ് പാലയൂര്‍, ലത്തീഫ് പാലയൂര്‍, എ.പി. ഫൈസല്‍, കെ.എച്ച്. സുഹാസ്, ദിനേഷ് ചക്കംകണ്ടം, വിനയന്‍ ചക്കംകണ്ടം, ദസ്തഗീര്‍ മാളിയേക്കല്‍, പി.വി. സാജന്‍, നവാസ് തെക്കുംപുറം, സാലിഹ് ഉമ്മര്‍, ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.