'നവോത്ഥാന മൂല്യം സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടുണ്ടാകണം'

എറിയാട്: കേരളത്തി​െൻറ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടാകണമെന്ന് എറിയാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. 2019-2020 വർഷത്തെ കരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുഗത ശശിധരൻ അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അംബിക ശിവപ്രിയൻ, വി.എ. സബാഹ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. പുഷ്പൻ, പഞ്ചായത്ത് അംഗങ്ങളായ ടി.എ. പങ്കജാക്ഷൻ, എ.കെ. അബ്ദുൽ അസീസ്, കെ.കെ. അനിൽകുമാർ, പ്രസീന റാഫി, ജ്യോതി സുനിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.എം. അബ്ദുല്ല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.എൻ. ബാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.