ദാഹശമനിയായി പുന്നയിൽ കുടിവെള്ളപദ്ധതി

ചാവക്കാട്: കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന പുന്ന അഞ്ചാം വാര്‍ഡില്‍ സി.എന്‍.ജയദേവന്‍ എം.പിയുടെ കുടിവെള്ളപദ്ധതി ദാഹശമനിയായി. പുന്ന ജുമാമസ്ജിദ്, കൊട്ടാരംകുന്ന് കായംകുളം എന്നിവിടങ്ങളിലെ 60 ലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന പദ്ധതിക്ക് നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് നടപ്പാക്കിയത്. കൂടുതല്‍ കുടുംബങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈന്‍ വലിച്ച് എട്ട് ടാപ്പുകളാണ് സ്ഥാപിച്ചത്. ബുധനാഴ്ച്ച ഉത്സവാന്തരീക്ഷത്തിൽ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, കൗൺസിലർമാരായ ഷാഹിദ മുഹമ്മദ്, കെ.എച്ച്. സലാം, സഫൂറ ബക്കര്‍, പീറ്റർ പാലയൂർ, അസി.എക്‌സി.എന്‍ജിനീയര്‍ പി.ജെ. ജിസ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.വി. ഷാനവാസ്, എ.എം. സതീന്ദ്രന്‍, തോമാസ് ചിറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.