കലണ്ടറിൽ ഫ്രാ​േങ്കാ മുളയ്​ക്കലി​െൻറ ചിത്രം; ന്യായീകരിച്ച് 'കത്തോലിക്കാസഭ'

തൃശൂർ: കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലി​െൻറ ചിത്രം കലണ്ടറിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'. പത്രത്തി​െൻറ 2019ലെ കലണ്ടറിൽ ഫ്രാങ്കോയുടെ പടം വെച്ച് ജന്മദിനം അറിയിച്ചതിന് വിശ്വാസികളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങുകയും വാർത്തയാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ലക്കത്തിൽ ന്യായീകരണം. ഒപ്പം, മാധ്യമങ്ങളെ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രാങ്കോ മുളക്കയ്ക്കൽ കുറ്റാരോപിതനാണ് എന്ന് പ്രസിദ്ധീകരണത്തിലെ കുറിപ്പിൽ സമ്മതിക്കുന്നുണ്ട്. കുറ്റം ചെയ്തതായി കോടതിയിലോ സഭാ സംവിധാനങ്ങളിലോ െതളിയുന്നതുവരെ അങ്ങനെ തന്നെയാണ്. ഇപ്പോഴും ബിഷപ് ആയതു കൊണ്ടാണ് കലണ്ടറിൽ ചിത്രം ഉൾപ്പെടുത്തിയത്. സഭയിലെ വൈദികരെ കാണാനെന്ന വ്യാജേന സ്ത്രീകളെത്തി കണ്ട് മടങ്ങിയ ശേഷം പൊലീസ് സ്റ്റേഷനിൽ ചെന്ന് പീഡനം ആരോപിക്കുകയാണ്. വൈദികർ വിളിക്കുന്നുവെന്ന വ്യാജേന പെൺകുട്ടികളെ വിളിച്ച് ശല്യപ്പെടുത്തുന്നുെണ്ടന്നും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ഗൂഢപദ്ധതിക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിരൂപതയിലെ ഇടവകാംഗങ്ങൾ നിർബന്ധമായും കലണ്ടർ വാങ്ങണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് വാങ്ങി 'വീട്ടിൽ കയറ്റാൻ കൊള്ളാത്ത കലണ്ടർ' എന്ന് പറഞ്ഞ് ചുരുട്ടി കളയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സീറോ മലബാർ സഭക്കെതിരെ നാളുകളായി രണ്ടു പത്രങ്ങളും ഒരു ചാനലും കുപ്രചാരണം നടത്തുന്നുവെന്നും അവ ബഹിഷ്കരിക്കണമെന്നുമാണ് ആഹ്വാനം. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് പതിവാെയന്നും കലണ്ടറിൽ ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുത്തിയത് മഹാ അപരാധമാണെന്നത് മാധ്യമങ്ങളുടെ ദുഷ്പ്രചാരണമാണെന്നും കത്തോലിക്കാസഭ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.