മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ ദേശവിളക്ക് ഉത്സവം

ചാവക്കാട്: ആഘോഷിച്ചു. രാവിലെ ക്ഷേത്രപരിസരത്ത് നടന്ന ഗണപതിഹോമത്തിന് കുട്ടഞ്ചേരി സതീശൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് അമ്പലം കൈയേൽക്കൽ ചടങ്ങ് നടന്നു. വൈകീട്ട് ദ്വാരക മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് രഥം, നാദസ്വരം, കാവടി, പഞ്ചാരിമേളം, പഞ്ചവാദ്യം, തെയ്യം, ഉടുക്ക്പാട്ട്, താലങ്ങൾ എന്നിവയോടുകൂടി ക്ഷേത്രത്തിലേക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടന്നു. ഉച്ചക്കും രാത്രിയുമായി നടന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. രാത്രി ഭജന, കെട്ടുനിറ, പന്തലിൽ പാട്ട്, പുലർച്ചെ മൂന്നിന് തിരി ഉഴിച്ചിൽ, തുടർന്ന് പാൽക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, ഗുരുതി തർപ്പണം എന്നിവയും ഉണ്ടായി. ദേശവിളക്ക് കമ്മിറ്റി പ്രസിഡൻറ് വി.എം. സിദ്ധാർഥൻ, സെക്രട്ടറി വി.പി. പ്രദീപ്, ട്രഷറർ കെ.എം. നാരായണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.