ട്രഷറി സമയം ഏകീകരിച്ച്​ സർക്കാർ ഉത്തരവ്

ട്രഷറി സമയം ഏകീകരിച്ച് സർക്കാർ ഉത്തരവ് പൊന്നാനി: ട്രഷറികളിലെ ഇടപാട് സമയത്തിൽ ഏകീകരണം വരുത്തി ട്രഷറി ഡയറക്ടറുടെ ഉത്തരവ്. ഇടപാട് സമയത്തിൽ ഏകീകരണമില്ലാത്തതിൽ പ്രയാസം നേരിടുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. ട്രഷറികളുടെ പൊതുവായ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കുമെന്നും പണമിടപാട് സമയം രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഓഫിസ് പ്രവർത്തന സമയവും ട്രഷറി ഇടപാട് സമയവും ഇടപാടുകാർക്കും സന്ദർശകർക്കും വ്യക്തമായി കാണത്തക്ക വിധത്തിൽ ട്രഷറികളിൽ പ്രദർശിപ്പിക്കണം. പല ട്രഷറികളിലും ഉദ്യോഗസ്ഥർ തന്നെയാണ് സമയം തീരുമാനിച്ചിരുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രഷറി ഡയറക്ടർ എ.എം. ജാഫർ പുതിയ നിർദേശം പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.