തൃശൂർ: തലയിലെ ധമനി പൊട്ടി ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ ആശുപത്രിയിൽനിന്ന് മോചിപ്പിക്കാനായി കലക്ടറോട് നടപടിയെടുക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ പരേതനായ മുരളീധരെൻറ ഭാര്യ ഓമനയാണ് ആശുപത്രിയിൽ കഴിയുന്നത്. അമ്മയുടെ ചികിത്സ ചെലെവാടുക്കാൻ കൂലിപ്പണിക്കാരനായ മകൻ സുമേഷ് വൃക്ക വിൽക്കാനൊരുങ്ങുന്നുവെന്ന് ഒക്ടോബർ 26ന് 'മാധ്യമം'വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരവധിയാളുകൾ സഹായിച്ചെങ്കിലും തുക മതിയായില്ല. വാർത്ത കണ്ട് സ്വമേധയ കേസെടുത്ത കമീഷൻ ചെലവ് സർക്കാർ ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നു. ഇതിെൻറ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം ബിൽ ഒടുക്കാൻ ആശുപത്രി അധികൃതരിൽനിന്ന് സമ്മർദമുണ്ടായിരുന്നു. രണ്ടര സെൻറ് സ്ഥലവും വീടുമുണ്ടെങ്കിലും അത് സുമേഷിെൻറ സഹോദരിയുടെ ചികിത്സക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം അഞ്ചര ലക്ഷത്തിന് മുകളിലാണ് ആശുപത്രി ബിൽ. തുക കണ്ടെത്താൻ കാരുണ്യ ബനവലൻറ് ഫണ്ടിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം. പേരൻറ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് കമീഷനിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് കമീഷൻ വീണ്ടും വിഷയത്തിൽ ഇടപെട്ടത്. കലക്ടർ ഇടപെടണമെന്നും ബിൽ അടച്ചാൽ മാത്രം ഡിസ്ചാർജെന്ന പിടിവാശി ആശുപത്രി ഉപേക്ഷിക്കണമെന്നും കമീഷൻ അംഗം പി. മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കി. തുക അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരുണ്യ ബനവലൻറ് ഫണ്ട് അഡ്മിനിേട്രറ്റർക്കും രോഗിയെ വിടുതൽ ചെയ്യാനുള്ള ശാരീരികാവസ്ഥയുണ്ടെങ്കിൽ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് കമീഷൻ ആശുപത്രി അഡ്മിനിസ്േട്രറ്റർക്കും നോട്ടീസയച്ചു. കലക്ടർ, കാരുണ്യ അഡ്മിനിേട്രറ്റർ, ആശുപത്രി മാനേജർ എന്നിവർ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം കമീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.