പീലാർമുഴി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യണം

ചാലക്കുടി: നിർമാണപ്രവൃത്തികൾ അവസാനഘട്ട നിർമാണത്തിലെത്തിയ പീലാർമുഴി ജലസേചന പദ്ധതി ഉടൻ ഉദ്ഘാടനം ചെയ്യണമെന്ന് കർഷക കോൺഗ്രസ് ചായ്പൻ കുഴി യൂനിറ്റ്. 30 വർഷം മുമ്പ് നിർമാണം ആരംഭിച്ചതും രണ്ട് വട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ഇൗ പദ്ധതിക്കായി മലയോര ജനത കാത്തിരിക്കുകയാണ്. തുലാവർഷം പെയ്യാതെ പോയതിനാൽ കടുത്ത വരൾച്ച ഇൗമേഖലയിൽ വ്യാപിച്ചിരിക്കുകയാണ്. തുമ്പൂർമുഴി വലതുകര കനാലിലൂടെ വെള്ളം തുറന്നുവിട്ട് കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്നും എക്സി. എൻജിനീയർക്ക് നൽകിയ നിവേദനത്തിൽ മണ്ഡലം പ്രസിഡൻറ് കെ.വി. രാജൻ, യൂനിറ്റ് പ്രസിഡൻറ് കെ.എം. ജോസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.