ആയിരങ്ങൾക്ക് നടുവിൽ അസ്​നാന് പിറന്നാളാഘോഷം

തൃശൂർ: ആയിരങ്ങൾക്ക് നടുവിൽ മുഹമ്മദ് അസ്നാന് ഇത്തവണ ജന്മദിനം. രക്താർബുദം ബാധിച്ച പടിയൂർ ഊളക്കൽ വീട്ടിൽ അക്ബർ-ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് അസ്നാെന ജീവിതത്തിലേക്ക് തിരിച്ചുനടത്താൻ അവ​െൻറ ജനിതക സാമ്യമുള്ള രക്തമൂലകോശ ദാതാവിനെ ലഭിക്കണം. ഇതിനായി തൃശൂർ മോഡൽ ബോയ്സ് സ്കൂളിലായിരുന്നു രജിസ്ട്രേഷൻ ക്യാമ്പ്. ക്യാമ്പിലെത്തിയവരാണ് അവ‍​െൻറ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കാൻ തീരുമാനിച്ചത്. 3468 പേരായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. അസി.കലക്ടര്‍ പ്രേംകൃഷ്ണ ആദ്യമൂലകോശ രജിസ്ട്രേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷങ്ങളിലായി രാജ്യവ്യാപകമായി നടത്തിയ ക്യാമ്പുകളിലൂടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട നാലു ലക്ഷത്തോളം പേരില്‍നിന്ന് യോജിക്കുന്ന ദാതാവിനെ കണ്ടെത്താനായിട്ടില്ല. അടിയന്തരമായി ചികിത്സ തുടങ്ങേണ്ട സാഹചര്യമുള്ളതിനാലാണ് ശ്രമം ഊർജിതമാക്കിയത്. രക്തമൂല കോശ ദാതാക്കളുടെ സന്നദ്ധ സംഘടനയായ ദാത്രിയും ബ്ലഡ് ഡോണേഴ്‌സ് കേരളയും സഞ്ചാരിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാർഥികളും യുവതീയുവാക്കളുമായി പുതുതലമുറയിൽപെട്ട നിരവധി പേരാണ് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയത്. ജില്ല കലക്ടർ ടി.വി അനുപമ, സിനിമതാരങ്ങളായ മഞ്ജു വാര്യർ, ടോവിനോ തുടങ്ങിവർ ക്യാമ്പിന് പിന്തുണയുമായി സമൂഹമാധ്യങ്ങളിലൂടെ എത്തിയിരുന്നു. ഒന്നരവയസ്സിലാണ് അസ്നാന് രക്താർബുദമാണെന്ന് തിരിച്ചറിയുന്നത്. തൃശൂരും കൊച്ചിയിലും വെല്ലൂരിലുമുള്ള മെഡിക്കൽ കോളജുകളിൽ ആദ്യം ചികിത്സ നടത്തി. ഒടുവിൽ കൊൽക്കത്ത ടാറ്റാ മെഡിക്കൽ സ​െൻററിൽനിന്നാണ് മജ്ജ മാറ്റിവെക്കാൻ നിർദേശിച്ചത്. ഇപ്പോൾ ചെന്നൈയിലെ അപ്പോളോയിൽ കീമോതെറപ്പിയിലാണുള്ളത്. ചില സമയങ്ങളിൽ ആരോഗ്യനില മോശമാകുന്നുമുണ്ട്. രക്തത്തിലുള്ള പലതരം കോശങ്ങളുടെ അടിസ്ഥാന കോശം ആണ് രക്ത മൂലകോശം അഥവാ വിത്തുകോശം. മജ്ജയിലാണ് മൂലകോശങ്ങൾ ഉണ്ടാവുക. ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാൽ മാത്രമെ ഇത് മാറ്റിവെക്കാനാവൂ. പതിനായിരത്തിൽ ഒന്നു മുതൽ പത്തുലക്ഷത്തിൽ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.