എരുമപ്പെട്ടി: മരത്തംകോട് മിച്ചഭൂമിയിലെ താമസക്കാർക്ക് പട്ടയം ലഭിക്കാനുള്ള ഡിജിറ്റൽ സർവേ തടസ്സപ്പെടുത്തിയെന്നാരോപിച്ച് സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരത്തംകോട് മിച്ചഭൂമി പ്രദേശത്ത് പ്രതിഷേധ ജ്വാല തെളിച്ച് സമരം സംഘടിപ്പിച്ചു. പട്ടയം ലഭിക്കാത്ത 400 കുടുംബങ്ങളാണ് മിച്ചഭൂമിയിലുള്ളത്. പട്ടയം ലഭിക്കാൻ വേണ്ട നടപടിക്രമങ്ങളുടെ ഭാഗമായി ഡിജിറ്റൽ സർവേ നടത്താൻ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ എത്താമെന്ന് പരാതിക്കാരെ അറിയിച്ചെങ്കിലും ആരുംവന്നില്ല. കാരണം അന്വേഷിച്ചപ്പോൾ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം തഹസിൽദാർ സാങ്കേതിക കാരണം പറഞ്ഞ് മാറ്റിവെക്കുകയായിരുന്നെന്ന് സി.പി.ഐ നേതൃത്വം ആരോപിച്ചു. സർവേ നടപടിക്ക് തടസ്സം നിന്ന കുന്നംകുളം തഹസിൽദാർക്കെതിരെ സി.പി.ഐ ജില്ല കലക്ടർക്ക് പരാതി നൽകി. തടസ്സം നീക്കി ഭൂമി അളന്ന് തിട്ടപ്പെടുത്തി ജനങ്ങൾക്ക് പട്ടയം നൽകണമെന്ന് കടങ്ങോട് ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. പ്രതിഷേധ ജ്വാല തെളിയിക്കൽ സമരം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. മുരളി നീണ്ടൂർ, പവനൻ, സി.സി. ജയൻ, പ്രദീപ്, ഹസ്സൻകുട്ടി, അജയൻ, സുമോദ്, ഹംസ അഷറഫ്, അഷറഫ് ജി. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.