മൂന്നു വര്‍ഷം മുമ്പ്​ മരിച്ച മലയാളിയുടെ മൃതദേഹം സംസ്​കരിച്ചു

ദമ്മാം (സൗദി): മൂന്ന് വര്‍ഷത്തോളമായി ഖത്വീഫ് സെൻട്രൽ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ദമ്മാമിൽ സംസ്കരിച്ചു. കാസർകോട് നീര്‍ച്ചാല്‍ സ്വദേശി കന്നിയാപ്പാടി വീട്ടില്‍ കുഞ്ഞുമുഹമ്മദി​െൻറ മകൻ ഹസൈനാറി​െൻറ (57) മൃതദേഹമാണ് അനിശ്ചിതത്വത്തിനൊടുവിൽ മറവു ചെയ്തത്. പാസ്പോര്‍ട്ടിലും ഇഖാമയിലും മറ്റു രേഖകളിലു കോയമൂച്ചി എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് മൃതദേഹം മറവു ചെയ്യാന്‍ ഇത്രയും കാലം വൈകിയത്. കോയമൂച്ചി, കടവന്‍പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്പോർട്ടിലുണ്ടായിരുന്ന വിവരം. എന്നാല്‍ ഈ പേരും വിലാസവും വ്യാജമായിരുന്നു. ഖോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന ഇയാള്‍ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ നാലിനാണ് ഖോബാര്‍ അല്‍ ഫഹ്രി ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം സൗദിയില്‍ സംസ്കരിക്കുന്നതിനോ നാട്ടിലേക്കയക്കുന്നതിനോ വേണ്ടി സ്പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് ബോധ്യമായത്. മൃതദേഹം മറവു ചെയ്യാന്‍ വൈകുന്നതി​െൻറ പേരില്‍ സ്പോണ്‍സറുടെ സേവനം തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിരുന്നു. soudi death koyamoochi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.