കുന്നംകുളം: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ആഘോഷ കമ്മിറ്റിക്കാർ തമ്മിലുണ്ടായ സംഘട്ടനത്തെ തുടർന്ന് രണ്ടുപേർ പിടിയിൽ. പെങ്ങാമുക്ക് സ്വദേശികളായ ചീരൻ വീട്ടിൽ ജിഷിൻ (25), കൊട്ടിലിങ്ങൽ വീട്ടിൽ സജിൽ (19) എന്നിവരെയാണ് സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പെങ്ങാമുക്ക് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് സൗഹൃദ, അമിഗോസ് ആഘോഷ കമ്മിറ്റിക്കാർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ബുധനാഴ്ച വൈകീട്ട് ആഘോഷങ്ങൾ പള്ളിയിലേക്ക് കയറുന്നതിനിടെ കല്ല്, കുപ്പി എന്നിവകൊണ്ട് എറിയുകയും ഇരുമ്പു പൈപ്പുകൊണ്ട് അടിക്കുകയുമായിരുന്നു. സംഘട്ടനത്തിൽ പെങ്ങാമുക്ക് സ്വദേശികളായ അയിനിപറമ്പിൽ മുഹമ്മദ് അനസ്, താഴത്തേരി വീട്ടിൽ മഹേഷ് എന്നിവർക്ക് തലക്ക് പരിക്കേറ്റിരുന്നു. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ മറ്റു പലർക്കും നിസാര പരിക്കേറ്റിരുന്നു. അറസ്റ്റിലായവർ സൗഹൃദ ആഘോഷ കമ്മിറ്റിക്കാരാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.