ഗുരുവായൂർ: സ്വരഗാംഭീര്യവും ലയശുദ്ധിയും സമന്വയിച്ച ഹരിരാഗ് നന്ദെൻറ രാഗാര്‍ച്ചന ചെമ്പൈ സംഗീതമണ്ഡപത്തിൽ രാഗമാലികാവസന്തം തീർത്തു. വ്യാഴാഴ്ച രാത്രിയിലെ വിശേഷാൽ കച്ചേരിയിലായിരുന്നു ഹരിരാഗ് നന്ദെൻറ സംഗീതാർച്ചന. നെടുമങ്ങാട് ശിവാനന്ദൻ (വയലിൻ), നെല്ലുവായ് രാഗേഷ് (മൃദംഗം), ഏലംകുളം ദീപു (ഘടം) എന്നിവർ പക്കമേളമൊരുക്കി. സംഗീതോത്സവം ആകാശവാണിയും ദൂരദര്‍ശനും തല്‍സമയ സംപ്രേഷണം തുടങ്ങി. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് റിലേ. ടി. സേതുമാധവന്‍, ടി.വി. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാഗസ്വരത്തോടെയാണ് റിലേ തുടങ്ങിയത്. ഉച്ചവരെയുള്ള റിലേയില്‍ 11 പേരുടെ കച്ചേരികളും രാത്രിയില്‍ നാലുപേരുടെ കച്ചേരികളുമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.