മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു

പെരുമ്പിലാവ്: ശിശുദിനത്തോടനുബന്ധിച്ച് പെരുമ്പിലാവ് അൻസാർ സ്കൂളിലെ എൽ.പി വിഭാഗം വിദ്യാർഥികളും വനിത സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളും ആനക്കല്ല് . തുടർന്ന് നടന്ന കലാ പരിപാടികൾ പ്രസിഡൻറ് ഫാ. അലക്സ് മുട്ടത്ത് ഉദ്ഘാടനം ചെയ്തു. ബോയ്സ് കോട്ടേജ് വിദ്യാർഥി സൗരത്ത് രവി അധ്യക്ഷത വഹിച്ചു. അൻസാർ സ്കൂൾ എൽ.പി വിഭാഗം മേധാവി വി.കെ. നിമ്മി, ഫാ. മനു ആനത്താനം ,സി.പി. ഒ.ഹബീബ് റഹ്മാൻ, അബ്ബാസ് അക്കിക്കാവ്, പൊതുപ്രവർത്തകൻ എം.എ. കമറുദ്ദീൻ, ഫാ. ഷീൻസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. കലാപരിപാടികൾക്ക് കെ.എസ്. ഷാബി, ശ്രീഷ്മ, ഷഫ്നാസ്, സലീൽ സൈമൺ, കെ.ആർ. രിസാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.