തിരുവത്രയിൽ സി.പി.എം കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റ് നാല് പേർ ആശുപത്രിയിൽ

ചാവക്കാട്: . യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പുത്തൻ കടപ്പുറം സ്വദേശികളായ കുന്നത്ത് മൊയ്തുവി​െൻറ മകൻ ഹനീഫ (28), മാതൃ സഹോദരിയുടെ പുത്രൻ കറുത്താറൻ ഹസൻ കോയയുടെ മകൻ റിയാസ് (30), എസ്.എഫ്.ഐ പ്രവർത്തകരായ പള്ളത്ത് ഹൈദരലിയുടെ മകൻ ഹസൻ മുബാറക് (20), കേരൻറകത്ത് ഉമറി​െൻറ മകൻ ജാബിർ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് ഹനീഫ, റി‍യാസ് എന്നിവരെ പിന്നീട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടരയോടെ കോട്ടപ്പുറത്തായിരുന്നു സംഭവം. കോട്ടപ്പുറം സ​െൻററിൽ ഞായറാഴ്ച വൈകീട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം കഴിഞ്ഞ ശേഷമാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.