തൃശൂർ: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷൻ അപേക്ഷിക്കാനുള്ള പ്രായപരിധി 65 ആക്കുക, അഞ്ച് വര്‍ഷത്തെ അംശാദായം ഒരുമിച്ച് അടക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുക, സാന്ത്വന പദ്ധതിയില്‍നിന്ന് സഹായം ലഭിക്കാൻ അപേക്ഷിക്കാനുള്ള കാലപരിധി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 27ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ജില്ല പ്രസിഡൻറ് ഷാഹുല്‍ പണിക്കവീട്ടില്‍ അധ്യക്ഷത വഹിച്ചു. സജി പോള്‍ മാടശ്ശേരി, എ.കെ. അബ്്ദുല്ലമോന്‍, യാവുട്ടി ചിറമനേങ്ങാട്, എന്‍.കെ. ഷംസുദ്ദീന്‍, പി.സി.മുഹമ്മദ് കോയ, ബക്കര്‍ സി. പുന്ന, ബിജു അമ്പഴക്കാടന്‍, ബെന്നി വലക്കാവ്, ഡൊമിനിക് ആലപ്പാട്ട്, ബഷീര്‍ ജാഫ്‌ന, അരുണ്‍ അശോക്, സി.എസ്. ഹൈദരലി, ഹൈദര്‍ തളിക്കുളം, വി.വി. അരവിന്ദാക്ഷന്‍, ഒ.ടി. ജോസ്, എന്‍.കെ. സുലൈമാന്‍, എം.ഡി. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.