തൃശൂർ: വടക്കേ സ്റ്റാൻഡ് നവീകരണത്തിന് അടച്ചിടുന്നതിെൻറ ഭാഗമായി ബസുകളുടെ പാർക്കിങ്ങും നഗരത്തിലേക്കുള്ള പ്രവേശനവും പുനഃക്രമീകരിച്ചു. വടക്കു ഭാഗത്തേക്കുള്ള ബസുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. *ഒറ്റപ്പാലം, ചേലക്കര, ഷൊർണൂർ, മെഡിക്കൽ കോളജ്, വരടിയം തുടങ്ങിയ വടക്കു ഭാഗത്തേക്കുള്ള ബസുകൾ പെരിങ്ങാവ്, അശ്വിനി ജങ്ഷൻ വഴി പാലസ് റോഡിലെത്തി ബിനി ജങ്ഷൻ വഴി സ്റ്റാന്‍ഡിലെത്തി തിരികെ സർവിസ് നടത്തും *കുണ്ടുക്കാട്, വടക്കഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ ചെമ്പുക്കാവ്, പാലസ്, ബിനി ജങ്ഷൻ വഴി സ്റ്റാൻഡിലെത്തി തിരികെ ചേറൂർ വഴി സർവിസ് നടത്തും *വരന്തരപ്പിള്ളി, പുത്തൂർ, ചേർപ്പ്, ആനക്കല്ല് തുടങ്ങി തെക്കു ഭാഗത്തേക്കുള്ള ബസുകൾ മുണ്ടുപാലം വഴി ശക്തനിലെത്തി കുറുപ്പം റോഡ് വഴി സ്റ്റാൻഡിലെത്തി തിരികെ അവതാർ ജങ്ഷനിലൂടെ എം.ഒ റോഡ്, മുണ്ടുപാലം വഴി സർവിസ് നടത്തും *മണ്ണുത്തി, മുളയം ഭാഗത്തേക്കുള്ള ബസുകൾ കിഴക്കേക്കോട്ട, കോളജ് റോഡ്, ബിനി വഴി സ്റ്റാൻഡിലെത്തി സ്റ്റേഡിയം ജങ്ഷൻ വഴി പോകും *ഇരിങ്ങാലക്കുട, ഒല്ലൂർ, അമ്മാടം ഭാഗത്തേക്കുള്ള ബസുകൾ ബാല്യ ജങ്ഷനിൽനിന്ന് കുറുപ്പം റോഡ്, ബിനി വഴി സ്റ്റാൻഡിലെത്തി തിരികെ എം.ഒ റോഡ് വഴി പോകും *അടാട്ട്, മുക്കാട്ടുകര എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കിഴക്കേക്കോട്ട, കോളജ് റോഡ് വഴി സ്റ്റാന്‍ഡിലെത്തി അവതാർ ജങ്ഷൻ, എം.ഒ റോഡ് വഴി സർവിസ് നടത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.