തൃശൂർ: വ്യാഴാഴ്ച മൂന്ന് പരിപാടികളായിരുന്നു മുഖ്യമന്ത്രിക്ക് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സ്മാരക കവാടം ഉദ്ഘാടനം പീച്ചി കെ.എഫ്.ആർ.ഐയിലെ അനലറ്റിക്കൽ ലാബിെൻറ ഉദ്ഘാടനം വൈകീട്ട് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗവും. പരിപാടികൾ കഴിഞ്ഞും മുഖ്യമന്ത്രി തിരക്കിലായിരുന്നു. രാവിെല പതിവ് പത്രവായന കഴിഞ്ഞ് പത്തോടെ തന്നെ ഗുരുവായൂരിലേക്ക് തിരിച്ചു. ഇവിടെ നിന്നും വീണ്ടും തൃശൂരിൽ രാമനിലയത്തിലേക്ക്, ഉടൻ തന്നെ പീച്ചിയിലേക്ക്. ഒരു മണിയോടെ മടങ്ങിയെത്തി ഇതിനിടയിൽ നേതാക്കളുമായി സംസാരം. ഇതിനിടയിൽ കാണാനെത്തിയവരുമേറെ. പുറത്ത് ആളുകൾ നിൽക്കുന്നതിനാൽ ഭക്ഷണം പെട്ടെന്ന് കഴിച്ച് അവസാനിപ്പിച്ചു. കാണാനെത്തിയവരിലേറെയും പരാതിക്കാരായിരുന്നു. ചികിത്സ സഹായം, വിവിധ വകുപ്പുകളിൽ നിന്നും നീതി നിഷേധിച്ചത് തുടങ്ങി നിരവധി. വന്നവരെല്ലാവരെയും മുഖ്യമന്ത്രി നേരിൽ കണ്ടു പരാതി സ്വീകരിച്ചു. ഇതിനിടയിൽ കനത്ത സുരക്ഷയും മുഖ്യമന്ത്രിക്ക് രാമനിലയത്തിലും വേദികളിലും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.