കുടുംബവഴക്കിനിടെ നാലുവയസ്സുകാരി വെ​േട്ടറ്റ്​ മരിച്ചു; മുത്തച്​ഛൻ ഉൾപ്പെടെ അഞ്ചുപേർ അറസ്​റ്റിൽ; മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയും തര്‍ക്കം

വടക്കേക്കാട്: കച്ചേരിപ്പടിയിൽ കുടുംബ വഴക്കിനിടെ നാലുവയസ്സുകാരി വെേട്ടറ്റ് മരിച്ചു. ചിറ്റട്ടിപ്പറമ്പിൽ പരേതയായ നിത്യയുടേയും മലപ്പുറം എടപ്പാൾ സ്വദേശി ജിതേഷി​െൻറയും മകൾ ആദിലക്ഷ്മിയാണ് മരിച്ചത്. ബുധനാഴാഴ്ച രാത്രി കുടുംബക്കാർ തമ്മിലുള്ള കൂട്ടത്തല്ലിനിടെ കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തില്‍ മുത്തച്ഛൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ആദിലക്ഷ്മിയുടെ മാതാവ് നിത്യയുടെ പിതാവ് ചെട്ടിയാട്ടിൽ ചന്ദ്രന്‍ (50), ഇയാളുടെ സഹോദരന്‍ ചെട്ടിയാട്ടിൽ കൃഷ്ണന്‍കുട്ടി (48), ചന്ദ്ര​െൻറ മകന്‍ നിഖില്‍ (24), കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രവീണ്‍ (25), ഇവരുടെ അർധ സഹോദരന്‍ സുകുമാര​െൻറ മകന്‍ സുമേഷ് (25) എന്നിരാണ് അറസ്റ്റിലായത്. ഇതിൽ ആക്രമണത്തില്‍ പരിക്കേറ്റ് കൃഷ്ണൻകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് വർഷം മുമ്പ് നിത്യ മഞ്ഞപ്പിത്തം മൂലം മരിച്ചിരുന്നു. ചന്ദ്ര​െൻറയും ലതയുടെയും വീട്ടുകാര്‍ തമ്മിലുണ്ടായ കൂട്ട അടിക്കിടെയാണ് ആദിലക്ഷ്മിക്ക് വെട്ടേറ്റത്. മരപ്പട്ടികയും വീട്ടുപകരണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൈക്കോട്ട് എടുത്തു വീശിയപ്പോള്‍ ലതയുടെ ൈകയിലുണ്ടായിരുന്ന ആദിലക്ഷ്മിയുടെ തലക്ക് വെട്ടേല്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ജിതേഷ് പുനർവിവാഹം ചെയ്തതോടെ ആദിലക്ഷ്മി നിത്യയുടെ മാതാവ് ലതയുടെ സംരക്ഷണത്തിലായിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയും വ്യാഴാഴ്ച തര്‍ക്കം ഉണ്ടായി. മാതാപിതാക്കളുടെ വീട്ടുകാര്‍ തമ്മിലുള്ള വാശിക്കൊടുവിൽ മൃതദേഹം വടക്കേകാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവൻറ് യു.കെ.ജി വിദ്യാർഥിനിയാണ് ആദിലക്ഷ്മി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.