വടക്കേ ബസ് സ്റ്റാൻഡിൽ ഇന്ന് ട്രയൽ റൺ

കോർപറേഷൻ നിർബന്ധിച്ചു വടക്കേ ബസ് സ്റ്റാൻഡിൽ ഇന്ന് ട്രയൽ റൺ തൃശൂര്‍: വടക്കേസ്റ്റാൻഡ് നവീകരണ ഭാഗമായി സമീപത്തെ തല്‍കാലിക പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് ബസുകള്‍ മാറ്റുന്നതി​െൻറ ഭാഗമായ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടത്തും. കഴിഞ്ഞ ബുധനാഴ്ച ട്രയല്‍ നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടത്താത്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ നേരിട്ട് ബസുടമകളെ വിളിച്ചാണ് ട്രയല്‍ റണ്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാൻഡിനായി താല്‍കാലികമായി നിശ്ചയിച്ച പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ട്രയല്‍ റണ്‍ നടത്തുന്നതില്‍ നിന്നും പൊലീസ് പിന്മാറിയത്. പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കുമുള്ള ക്രമീകരണം ഏര്‍പ്പെടുത്തുകയും, ഷെല്‍ട്ടര്‍ സ്ഥാപിക്കുകയും ചെയ്തതി​െൻറ അടിസ്ഥാനത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. വടക്കേസ്റ്റാൻഡ് നവീകരണത്തി​െൻറ ഭാഗമായുള്ള തറക്കല്ലിടല്‍ ശനിയാഴ്ച നടക്കും. ആറ് കോടി ചെലവഴിച്ചാണ് വടക്കേ ബസ് സ്റ്റാൻഡ് സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ പങ്കാളിത്തത്തോടെ നവീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.