ചേറ്റുവ: തീരം കൈയേറി റിസോർട്ടുകളും വാട്ടർ ഫ്രണ്ട് വില്ലകളും നിർമിച്ച് റിയൽ എസ്റ്റേറ്റ് പ്രവർത്തനം നടത്താൻ അനുവദിക്കുന്ന പുതിയ തീരദേശ പരിപാലന നിയമത്തിെൻറ കരട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് സമുദ്ര ശാസ്ത്രജ്ഞനും ഭൗമശാസ്ത്ര പഠനഗവേഷണ കേന്ദ്രം മുൻ മേധാവിയുമായ ഡോ. കെ.വി. തോമസ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'തീരദേശ പരിപാലനം: വെല്ലുവിളികളും പരിഹാര മാർഗങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.പി. രവിപ്രകാശ് മോഡറേറ്ററായി. എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉദയൻ തോട്ടപ്പിള്ളി, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, പി.ആർ. കറപ്പൻ (സി.െഎ.ടി.യു), കെ.ജി. ശിവാനന്ദൻ (എ.െഎ.ടി.യു.സി), സി.വി. സുരേന്ദ്രൻ (കോൺഗ്രസ്), ഭഗീഷ് പൂരാടൻ (ബി.ജെ.പി), പരിഷത്ത് ജില്ല കമ്മിറ്റി അംഗം കെ.എസ്. സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.