ടിപ്പു ജയന്തി ആഘോഷിക്കാനൊരുങ്ങി കർണാടക സർക്കാർ

*സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം ബി.ജെ.പിക്കെന്ന് മന്ത്രി ബംഗളൂരു: പ്രതിഷേധങ്ങൾക്കിടെ ടിപ്പു സുൽത്താൻ ജയന്തി മുൻവർഷങ്ങളിലെപ്പോലെ ആഘോഷിക്കാനൊരുങ്ങി കർണാടക സർക്കാർ. നേരേത്ത ടിപ്പു ജയന്തി ആഘോഷിക്കുന്നത് അനാവശ്യ ചെലവാകുമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എന്നാൽ, ബി.ജെ.പിയുടെ പ്രതിഷേധങ്ങൾ വകവെക്കാതെ മുൻവർഷങ്ങളിൽ നടത്തിയപോലെ ആഘോഷമായി ടിപ്പു ജയന്തി നടത്താനാണ് കോൺഗ്രസ് ജെ.ഡി.എസ് സഖ്യസർക്കാറി​െൻറ തീരുമാനം. കോൺഗ്രസി​െൻറയുംകൂടി അഭിപ്രായം അറിഞ്ഞതിനെ തുടർന്നാണ് മുഖ്യമന്ത്രി ആഘോഷവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഈ വർഷത്തെ ടിപ്പു ജയന്തി ആഘോഷങ്ങൾ സംബന്ധിച്ച യോഗം കന്നട സാംസ്കാരിക മന്ത്രി ജയമാലയുടെയും ഭക്ഷ്യമന്ത്രി സമീർ അഹമ്മദ് ഖാ‍​െൻറയും നേതൃത്വത്തിൽ നടന്നു. ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ സംഘർഷമുണ്ടായാൽ അതിന് ബി.ജെ.പിയായിരിക്കും ഉത്തരവാദികളെന്നാണ് മന്ത്രി ജയമാല യോഗത്തിനുശേഷം വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലും നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിക്കാന്‍ കന്നട സാംസ്കാരിക വകുപ്പ് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഘോഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ല, താലൂക്ക് ഭരണകൂടങ്ങള്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും മുന്‍ വര്‍ഷങ്ങളിലേതു പോലെതന്നെ ഇത്തവണയും ആഘോഷം നടത്തണമെന്നുമാണ് നിർദേശം. ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ബി.ജെ.പി.യും ടിപ്പു ജയന്തി വിരോധി ഹൊരാട്ട സമിതിയും പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് വകവെക്കാതെ ആഘോഷം സംഘടിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ടിപ്പു ജയന്തി ആഘോഷങ്ങളുമായി മുന്നോട്ടുപോകുമെന്നും അത് തങ്ങളുടെ കടമയാണെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് കഴിഞ്ഞുവെന്നും ജയമാല പറഞ്ഞു. അതേസമയം, ആഘോഷത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.