തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ ഭാരോദ്വഹനം ചാമ്പ്യൻഷിപ്പിന് തോപ്പ് സെൻറ് തോമസ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. വനിത വിഭാഗത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് (25) ചാമ്പ്യന്മാരായി. തൃശൂർ സെൻറ് മേരീസ് (24) രണ്ടാംസ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (22) മൂന്നാംസ്ഥാനവും നേടി. സെൻറ് മേരീസ് കോളജിലെ എം.എസ്. മുനീറ ബെസ്റ്റ് ലിഫ്റ്റർ പദവി നേടി. വിവിധ കോളജുകളിൽ നിന്നായി അമ്പതോളം താരങ്ങൾ പങ്കെടുത്തു. പുരുഷവിഭാഗത്തിൽ ഫൈനലുകൾ ഉൾപ്പെടെ വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.