മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതി പ്രളയ പുനരധിവാസ പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച 'സാം ഭവന നിർമാണ പദ്ധതി' യിലെ മൂന്നാം ഭവനത്തിന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ശിലാസ്ഥാപനം നടത്തി. സാം സമിതി പ്രസിഡൻറ് അൻഫർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുൽ ഗഫൂർ, എ.സി. യൂനസ്, എ.സി. കാസിം പിലാക്കൽ, ഇ.പി. നസീം, ഇ.പി. സൈനുദ്ദീൻ, അർഷാദ് മാലിക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.