വെബ്സൈറ്റ്: www.ntaneet.nic.in എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള 2019 വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്യു.ജി 2019) മേയ് അഞ്ച് ഞായറാഴ്ച നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ആദ്യ പരീക്ഷയാണിത്. വിശദവിവരങ്ങൾ www.ntaneet.nic.inൽ നിന്ന് ലഭിക്കും. നവംബർ ഒന്നു മുതൽ 30 വരെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ: ആദ്യം വ്യക്തിഗത വിവരങ്ങൾ ഒാൺലൈനിൽ പൂരിപ്പിക്കണം. www.ntaneet.nic.inൽ ഇതിനുള്ള സൗകര്യം ലഭിക്കും. തുടർന്ന് അപേക്ഷാർഥിയുടെ സിഗ്നേച്ചറും ഫോേട്ടായും നിർദേശാനുസരണം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അവസാനം ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കും. രജിസ്ട്രേഷനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിൽ ലഭ്യമാകും. െഎഡി പ്രൂഫായി ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, വോട്ടർ െഎഡി തുടങ്ങിയവ തിരഞ്ഞെടുക്കാം. യോഗ്യത: ഭാരത പൗരന്മാർ, പ്രവാസി ഭാരതീയർ, ഒാവർസീസ് സിറ്റിസൺ ഒാഫ് ഇന്ത്യ, പേഴ്സൻസ് ഒാഫ് ഇന്ത്യൻ വംശജരായ വിദേശ വിദ്യാർഥികൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് അപേക്ഷിക്കാം. 2019 ഡിസംബർ 31ന് 17 വയസ്സ് തികയണം. 25 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 30 വയസ്സുവരെയാകാം. പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. ഇംഗ്ലീഷ് ഉൾപ്പെടെ ഇൗ വിഷയങ്ങൾ പ്രത്യേകം വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്ക് മതിയാകും. എന്നാൽ, ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക് വേണം. വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 2019ൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങ് (എൻ.െഎ.ഒ.എസ്) വിദ്യാർഥികളെയും പരിഗണിക്കും. പരീക്ഷ: 2019 മേയ് അഞ്ചിന് ദേശീയതലത്തിൽ നടത്തുന്ന പേപ്പറും പേനയും ഉപയോഗിച്ചുള്ള നീറ്റ്യു.ജി 2019 പരീക്ഷയിൽ 180 ഒബ്ജക്ടിവ് മാതൃകയിലുള്ള ഒറ്റ ചോദ്യപേപ്പറാണുണ്ടാവുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അസമീസ്, ഗുജറാത്തി, മറാത്തി, തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലാവും ചോദ്യപേപ്പർ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി) എന്നീ വിഷയങ്ങളിലായി 180 ചോദ്യങ്ങളുണ്ടാവും. ആകെ 720 മാർക്കിനാണ് പരീക്ഷ. മൂന്നു മണിക്കൂർ സമയം ലഭിക്കും. ശരി ഉത്തരത്തിന് നാലു മാർക്ക്. ഉത്തരം തെറ്റിയാൽ ഒാരോ മാർക്ക് വീതം കുറയും. മൂല്യനിർണയത്തിന് നെഗറ്റിവ് മാർക്കുണ്ടാവും. കേരളം ഉൾപ്പെടെ ദേശീയതലത്തിൽ ലഭ്യമായ പരീക്ഷാകേന്ദ്രങ്ങൾ ഇൻഫർമേഷൻ ബ്രോഷറിൽ ലഭ്യമാകും. നീറ്റ്യു.ജിയിൽ യോഗ്യത നേടുന്നതിന് പൊതു വിഭാഗത്തിൽപെടുന്നവർ 50 പെർസെൈൻറലിൻ കുറയാതെ നേടണം. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് 40ഉം ജനറൽ ഭിന്നശേഷിക്കാർക്ക് 45ഉം പെർസെൻൈൻറലിൽ കുറയാതെ വേണം. പരീക്ഷാർഥികൾ ഡ്രസ് കോഡ് പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഭരണങ്ങൾ മുതലായവ ഹാളിൽ പ്രവേശിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.