വടക്കാഞ്ചേരി: അശാസ്ത്രീയ റോഡ് നിർമാണം വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ പാർളിക്കാട് പ്രദേശത്തെ റോഡാണ് യാത്രക്കാരുടെ പേടിസ്വപ്നമാകുന്നത്. നിരപ്പു സ്ഥലത്തുനിന്ന് ഒരടിയോളം പൊക്കത്തിലുള്ള റോഡ് നിർമാണമാണ് വാഹനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത്. നിലത്തിനേക്കാൾ പൊക്കത്തിൽ റോഡ് സ്ഥിതി ചെയ്യുന്നതു മൂലം ചെറു വാഹനങ്ങൾ തെന്നിയിറങ്ങി അപകടത്തിൽപെടുന്നത് പതിവാണ്. രാത്രികളിൽ ഇതു വഴിയുള്ള വാഹനയാത്ര ക്ലേശകരമാണ്. റോഡിെൻറ ഇരുവശവും നികത്തി യാത്രക്കാരുടെ ആശങ്കക്ക് വിരാമം കുറിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.