വിയ്യൂര്‍ ജയിലില്‍ വയലാര്‍ അനുസ്മരണം

തൃശൂർ‍: ആസുര കാലത്തിനു മുമ്പേ നടന്ന് പ്രവചനാത്മകമായ മുന്നറിയിപ്പുകള്‍ നല്‍കിയ കവിയായിരുന്നു വയലാര്‍ രാമവര്‍മയെന്ന് കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ മ്യൂസിക് ട്രൂപ്പായ ഫ്രീഡം മെലഡി മ്യൂസിക് ബാൻഡി​െൻറ ആഭിമുഖ്യത്തില്‍ ജയില്‍ ലൈബ്രറി ഹാളില്‍ നടന്ന വയലാര്‍ സ്മരണയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജയില്‍ സൂപ്രണ്ട് എന്‍.എസ്. നിർമലാനന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ ഒ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജോ. സൂപ്രണ്ട് കെ. അനില്‍കുമാര്‍, വെല്‍ഫെയര്‍ ഓഫിസര്‍ സാജി സൈമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.