വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ

വടക്കേക്കാട്: തൊഴിയൂർ സ​െൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പൂർവ വിദ്യാർഥി സമിതി ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷയുടെ സർട്ടിഫിക്കറ്റ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ വിതരണം ചെയ്തു. അപകടങ്ങളിൽ 25,000 രൂപയും ജീവഹാനിയിൽ ഒരു ലക്ഷം രൂപയും ധനസഹായം ലഭ്യമാക്കുന്ന ഇൻഷുറൻസാണ് 'ഓർമകളുടെ കുട്ടിക്കാലം' പൂർവ വിദ്യാർഥി വാട്സ്ആപ്പ് കൂട്ടായ്മയുടേത്. സ്കൂൾ ഗ്രന്ഥശാലയിലേക്ക് ഫർണിച്ചറും സമിതി സംഭാവന ചെയ്തു. മാനേജർ സിറിൾ മാർ ബസേലിയസ് മെത്രപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ ഷാഹിന, വടക്കേക്കാട് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ഷൈനി മൈക്കിൾ എന്നിവർ സംസാരിച്ചു. ഫ്രഞ്ച് നാടകോത്സവത്തിൽ പങ്കെടുത്ത തൊഴിയൂർ ജവഹർ ഗുരുക്കെളയും പ്രളയ ദുരന്തത്തിൽ മികച്ച സേവനം ചെയ്ത ലൈഫ് കെയർ ശരീഫിനെയും ആദരിച്ചു. മനാഫ് പുന്നയൂർ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.