മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവാദമായ ആർ.എസ്.ബി.വൈ നഴ്സുമാരുടെ നിയമനവും പുതിയ കാൻറീൻ അനുവദിച്ചതിലെ ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പരിശോധിക്കാൻ ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗത്തിൽ തീരുമാനം. ആർ.എസ്.ബി.വൈ പദ്ധതിയിലേക്ക് നാലു നഴ്സുമാരെ നിയമിച്ചത് യോഗം അംഗീകരിച്ചില്ല. മാത്രമല്ല, നിയമനത്തെ കുറിച്ച് വിശദമായി പരിശോധിക്കാനും തീരുമാനമായി. പരിശോധനയ്ക്കു ശേഷം കാൻറീന് അംഗീകാരം നൽകിയാൽ മതിയെന്നും തീരുമാനമായി. മരുന്നുകൾ സൂക്ഷിക്കാൻ ഷെഡ് നിർമിക്കും. എച്ച്.ഡി.എസ് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും. പേ വാർഡ് തുറന്നു പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ.ആൻഡ്രൂസ്, സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ എന്നിവരും ത്രിതല പഞ്ചായത്തുതല ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.