കനകമല കനാല്‍പാലത്തി​െൻറ കൈവരി തകര്‍ന്നു

കൊടകര: കനകമല കനാല്‍പാലത്തി​െൻറ കൈവരികള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി. കൊടകര, കോടശേറി പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കനകമല സൗത്ത് മുനി നഗറിലുള്ള കനാല്‍പാലത്തി​െൻറ കൈവരികളാണ് തകര്‍ന്നത്. ചാലക്കുടി വലതുകര കനാലിന് മീതെ 65 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് പാലം. കാലപ്പഴക്കം മൂലം കൈവരികള്‍ മിക്കതും നശിച്ചു. ഒരു വശത്തുള്ള കൈവരിയുടെ കുറേ ഭാഗം നശിച്ചതിനാല്‍ പാലത്തിലൂടെ നടന്നുപോകുന്നവര്‍ കനാലിലേക്കു വീഴാനിടയുണ്ട്. തുമ്പൂര്‍മുഴിയില്‍നിന്ന് പുറപ്പെടുന്ന വലതുകര കാനാലിന് ആഴവും ഒഴുക്കുമുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും ഇത് ഭീഷണിയാണ്. വിദ്യാർഥികളടക്കം നിരവധി പേര്‍ സഞ്ചരിക്കുന്ന പാലത്തി​െൻറ അപകടാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.