അശാസ്ത്രീയ കോൺക്രീറ്റ് തൂണുകൾ പൊളിച്ചു നീക്കി

കുന്നംകുളം: ഗതാഗത പരിഷ്‌കാരത്തി​െൻറ ഭാഗമായി മുനിസിപ്പൽ ഓഫിസിനു സമീപത്തെ റോഡിന് നടുവില്‍ നഗരസഭ സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകൾ പൊളിച്ചുനീക്കി. വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങള്‍ പതിവായതോടെ അശാസ്ത്രീയമായി നിർമിച്ച ഈ തൂണുകൾക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ഈ തൂണിൽ ഇടിച്ച് കാറി​െൻറ മുന്‍ഭാഗം തകരുകയും ടയര്‍ പൊട്ടുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ രീതിയിൽ തൂണുകൾ സ്ഥാപിച്ചതു മൂലം അപകടം പതിവാകുന്നുവെന്ന് മാധ്യമം വാർത്ത നൽകിയിരുന്നു. വിഷയത്തിൽ നഗരസഭയിലെ ഭരണകക്ഷിക്ക് പിന്തുണ നൽകുന്ന വിമത വിഭാഗം പോലും പരസ്യമായി പ്രതിഷേധമായി രംഗത്ത് വരുമെന്ന് ഉറപ്പായതോടെയാണ് കോൺക്രീറ്റ് തൂണുകൾ നഗരസഭ അധികാരികൾ പൊളിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.