പാചകവാതക വിലവർധനക്കെതിരെ അടുപ്പ് കൂട്ടി സമരം

തളിക്കുളം: പാചകവാതക വില വർധനക്കെതിരെ തളിക്കുളം മണ്ഡലം മഹിള കോൺഗ്രസ്‌ കമ്മിറ്റി തളിക്കുളം പോസ്റ്റോഫിസിന് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി, മഹിള കോൺഗ്രസ് നേതാക്കളായ സുമന ജോഷി, എ.ടി. നേന, അജന്ത ശിവരാമൻ, സുമിത സജു, കുൽസു സുലൈമാൻ,സജു ഹരിദാസ്, ശകുന്തള കൃഷ്ണൻ, ജീജ രാധാകൃഷ്ണൻ, സിന്ധു സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.