സുഗന്ധവാഹിയായ ജീവിതം ഒാർമയായി

കൂർക്കഞ്ചേരി: വ്യാഴാഴ്ച നിര്യാതനായ എം.എ. സെയ്തുമുഹമ്മദ് ഇടപഴകുന്നവരുടെ ജീവിതത്തിൽ അക്ഷരാർഥത്തിൽ സുഗന്ധം പരത്തിയ വ്യക്തിത്വമാണ്. അദ്ദേഹവുമായി ഇടപെടുന്നവരിൽ ആ വ്യക്തിത്വത്തി​െൻറ ഒാർമ സുഗന്ധം പോലെ എക്കാലവും മനസ്സിൽ നിലനിൽക്കും. വിവിധ സുഗന്ധങ്ങളിൽ അത്തർ ഉണ്ടാക്കൽ ചെറുപ്പം തൊട്ടേ അദ്ദേഹത്തി​െൻറ ഹോബിയായിരുന്നു. ജീവിതാവസാനം വരെ അദ്ദേഹം അത് തുടർന്നു. കൈയിൽ എപ്പോഴും അത്തർ നിറച്ച കുപ്പിയുണ്ടാകുമായിരുന്നു. എവിടെ പോയാലും കാണുന്നവരുടെ പുറം കൈയിൽ അത്തർ തേച്ച് കൊടുക്കും. ചെറുപ്പകാലത്ത് ആവശ്യക്കാർക്ക് മുല്ല, റോസ്, കൈതപ്പൂ സുഗന്ധങ്ങളിൽ അത്തർ ഉണ്ടാക്കി കൊടുത്തിരുന്നു. ൈകയിൽ പഞ്ഞിയിൽ മുക്കിയ അത്തർ (സ​െൻറ്) ഉണ്ടാകുമായിരുന്നു. കുട്ടികൾ അദ്ദേഹത്തെ സ​െൻറിക്ക എന്നാണ് വിളിച്ചിരുന്നത്. കൂർക്കഞ്ചേരി മഹല്ല് ജുമ മസ്ജിദുമായി ചേർന്നായിരുന്നു ആദ്യ കാല പ്രവർത്തനം. മനോഹരമായ ബാങ്ക് വിളി അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സെയ്തു മുഹമ്മദ് എം.ഇ.എസ്, എം.എസ്.എസ് പ്രവർത്തകനുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.