ഗുരുവായൂർ: ഗുരുവായൂർ, പാവറട്ടി, ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ രാഷ്ട്രീയ പൊതുയോഗങ്ങളും ഉത്സവങ്ങളും മറ്റു പരിപാടികളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാനർ, ബോർഡ്, ഫ്ലക്സ്, കൊടിതോരണം എന്നിവ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനകം സ്വമേധയാ നീക്കാൻ തീരുമാനം. രാഷ്ട്രീയ പാർട്ടി പ്രതിനിധികെള പെങ്കടുപ്പിച്ച് പൊലീസ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുസ്ഥലങ്ങളിൽ എഴുതുന്നതും ചിഹ്നങ്ങൾ വരക്കുന്നതും കർശനമായി നിരോധിക്കും. രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായാൽ നേതാക്കൾ ഇടപെട്ട് പ്രശ്നം ലഘൂകരിക്കാനും സമവായമുണ്ടാക്കാനും ശ്രമിക്കുമെന്നും ധാരണയായി. അസിസ്റ്റൻറ് കമീഷണർ പി.എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ സി.െഎ ഇ. ബാലകൃഷ്ണൻ, പാവറട്ടി എസ്.ഐ അനിൽകുമാർ ടി. മേപ്പിള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.